അമേരിക്കയിൽ മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി കോട്ടയം സ്വദേശി.


കോട്ടയം: അമേരിക്കയിൽ ടെക്സസിലെ മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി കോട്ടയം സ്വദേശി. കോട്ടയം കറുമുള്ളൂർ സ്വദേശിയായ റോബിന് ഇലക്കാട്ട് ആണ് കോട്ടയത്തിനു അഭിമാനമായി ചരിത്ര വിജയം നേടിയത്. കോട്ടയം കറുമുള്ളൂർ ഇലക്കാട്ട് ഫിലിപ്പ് -ഏലിയാമ്മ ദമ്പതികളുടെ മകനായ റോബിൻ ഇലക്കാട്ടാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

    ഒരു തവണ ഡെപ്യുട്ടി മേയറും മൂന്നു തവണ സിറ്റി കൗൺസിൽ അംഗവുമായിരുന്നു റോബിൻ. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ സ്ഥാനത്തേക്ക് എത്തുന്നത്. ഒരുലക്ഷം വോട്ടർമാരാണ് മിസ്സോറിയിൽ ഉള്ളതെന്നും ഇവരിൽ 18 ശതമാനം മലയാളികളാണെന്നും ഇവരുടെ പിന്തുണ തനിക്ക് അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു. 2009 ൽ ആദ്യമായി റോബിൻ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ വംശജനായിരുന്നു ഇദ്ദേഹം. 2011 ലും 2013 ലും സിറ്റി കൗൺസിൽ അംഗമായിരുന്നു ഇദ്ദേഹം. ഭാര്യ ടീന ഫിസിഷ്യൻ അസ്സിസ്റ്റന്റാണ്. മക്കൾ ലിയാ,കേറ്റ്ലിൻ.