തദ്ദേശ തെരഞ്ഞെടുപ്പ്;എൻ സി പിയിൽ അതൃപ്തി പുകയുന്നു.


പാലാ: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എൻ സി പിയിൽ അതൃപ്തി പുകയുന്നു. പാലാ നഗരസഭയിൽ ഒരു സീറ്റ് മാത്രം നൽകിയത് പാർട്ടിയോടുള്ള അവഗണന എന്ന് മാണി സി കാപ്പൻ. ഇതുസംബന്ധിച്ചുള്ള അതൃപ്തി ഇടത് മുന്നണിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടങ്ങൾക്കൊടുവിൽ പാലാ നിയമസഭാ സീറ്റ് നേടിയെടുത്ത എൻ സി പിയോട് തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത അവഗണനയാണ് മുന്നണി കാട്ടിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.