കോട്ടയം: നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സംഭാവന ചെയ്ത പള്‍സ് ഓക്‌സി മീറ്ററുകളും മാസ്‌കുകളും റീജിയണല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മാനേജര്‍ ജോയ് സഖറിയാസ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ എം അഞ്ജനക്ക് കൈമാറി. 500 പള്‍സ് ഓക്‌സി മീറ്ററുകളും 12 ലെയറിന്റെ 5000 എന്‍ 95 മാസ്‌കുകളുമാണ് നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറിയത്.