കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകാൻ ജില്ലാ പഞ്ചായത്തിന്റെ അമരത്ത് നിർമ്മലാ ജിമ്മി.


കോട്ടയം: കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകാൻ ജില്ലാ പഞ്ചായത്തിന്റെ അമരത്ത് നിർമ്മലാ ജിമ്മി(55) എത്തുന്നത് ഇത് രണ്ടാം തവണ. മൂന്നാം തവനായാണ് നിർമ്മലാ ജിമ്മി ജില്ലാ പഞ്ചായത്തംഗമാകുന്നത്. എൽഡിഎഫ് കേരളാ കോൺഗ്രസ്സ് എം സാരഥിയായ നിർമ്മലാ ജിമ്മി കേരള വനിത കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡൻ്റ് ആണ്. 14 വോട്ടുകളാണ് നിർമ്മലാ ജിമ്മിക്ക് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നിർമ്മല ജിമ്മിക്ക് കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ നിർമ്മലയുടെ കുടുംബവും പങ്കെടുത്തിരുന്നു. 



    കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ കു​​റ​​വി​​ല​​ങ്ങാ​​ട് ഡി​​വി​​ഷ​​നി​​ൽ​​നി​​ന്നും ആണ് നി​​ർമ്മ​​ല ജി​​മ്മി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടത്. 2005 ലാണ് പ്രവിത്താനം ചന്ദ്രൻകുന്നേൽ കുടുംബാംഗമായ നിർമ്മലാ ജിമ്മി ജില്ലാ പഞ്ചായത്തംഗം ആകുന്നത്. തുടർന്ന് 2010 ൽ തെരഞ്ഞെടുക്കപ്പെടുകയും 2012-ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇല്ലാത്ത കരാറിൻ്റെ പേരിൽ കേരള കോൺഗ്രസ് (എം) നെ യുഡിഎഫിൽ നിന്നും പുറത്താക്കിയവർക്ക് ജനം നൽകിയ മറുപടി കൂടിയാണ് ഈ ജനകീയ അംഗീകാരം എന്ന് ജോസ് കെ മാണി പറഞ്ഞു. 



    പാലായിൽ കെ എം മാണിയുടെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷമാണ് രാവിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി നിർമ്മല എത്തിയത്. തോമസ് ചാഴികാടൻ എം പി, സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ,സഖറിയാസ് കുതിരവേലി തുടങ്ങി രാഷ്ട്രീയ രംഗത്തെ നിരവധിപ്പേരാണ് ആശംസയറിയിച്ചു എത്തിയത്.