മണിമല: പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മൂന്നു റീച്ചുകളായി തിരിച്ചു നടക്കുന്ന പണികൾ വേഗത്തിലാണ്. പുനലൂർ മുതൽ കോന്നി വരെയും കോന്നി മുതൽ പ്ലാച്ചേരി വരെയും പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയും മൂന്നു റീച്ചുകളായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 279 കോടിരൂപയാണ് കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗത്തിന് നിർമ്മാണത്തിനായി ചിലവഴിക്കുന്നത്. പെരുമ്പാവൂർ ആസ്ഥാനമാക്കിയുള്ള ഈ കെ കെ കമ്പനിക്കാണ് നിർമ്മാണ ചുമതല. പുനലൂര്‍ - കോന്നി (29.84 കി.മീ),കോന്നി - പ്ലാച്ചേരി (30.16 കി.മീ),പ്ലാച്ചേരി - പൊന്‍കുന്നം (22.17 കി.മീ). ഈ മൂന്ന് റീച്ചുകള്‍ക്കും യഥാക്രമം 226.61 കോടി, 274.24 കോടി, 236.79 കോടി ആണ് അടങ്കല്‍ തുക.
പുനലൂർ- മൂവാറ്റുപുഴ ഹൈവേ നിർമ്മാണം പുരോഗമിക്കുന്നു.