ശബരിമല: കോവിഡ് പശ്ചാത്തലത്തിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു തീർത്ഥാടകർ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന തീർത്ഥാടകർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. നടപ്പന്തലിൽ സാമൂഹിക അകലം പാലിച്ചാണ് തീർത്ഥാടകർ നിൽക്കുന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നിലയ്ക്കൽ മുതൽ തീർത്ഥാടകരെ ശബരിമലയിലേക്ക് കയറ്റിവിടുന്നത്. നടവരവിലും കാണിക്കയിലും ഈ വർഷം വൻകുറവാണ് ഉണ്ടായത്. തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ പ്രതിദിനം 2000 പേർക്കും ശനി.ഞായർ ദിവസങ്ങളിൽ 3000 പേർക്കും ആണ് ദർശനത്തിനു അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനമായിരുന്ന അപ്പം,അരവണ വിൽപ്പനയിൽ ഇത്തവണ ദേവസ്വം ബോർഡിന് കനത്ത വരുമാന നഷ്ടമാണ് ഉണ്ടായത്. മുൻവർഷങ്ങളിൽ അപ്പം, അരവണ വിൽപ്പനയിൽ പ്രതിദിനം ദേവസ്വം ബോഡിനു കോടികളുടെ വരുമാനമാണുണ്ടായിരുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു തീർത്ഥാടകർ.