ശബരിമല:തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചാൽ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും; ശബരിമല ഉന്നതാധികാര സമിതി.


ശബരിമല: ശബരിമലയിൽ പ്രതിദിന ദർശനത്തിനു തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചാൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ശബരിമല ഉന്നതാധികാര സമിതി പറഞ്ഞു. 5000 തീർത്ഥാടകർക്ക് പ്രതിദിനം ദർശനത്തിനു അനുമതിയാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചാൽ പോലീസും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്ന് ശബരിമല എഡിഎം ഡോ. അരുണ്‍ വിജയ്, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എ.എസ്.രാജു എന്നിവര്‍ പറഞ്ഞു. സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ ജീവനക്കാരിലും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ സന്നിധാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.