ശബരിമലയിൽ ഞായറാഴ്ച്ച മുതൽ 5000 തീർത്ഥാടകർക്ക് പ്രതിദിനം ദർശനത്തിനു അനുമതി.


കൊച്ചി: ശബരിമലയിൽ ഞായറാഴ്ച്ച മുതൽ 5000 തീർത്ഥാടകർക്ക് പ്രതിദിനം ദർശനത്തിനു അനുമതി. തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ. കോവിഡ് സാഹചര്യങ്ങൾ മോശമായി തുടരുന്നതിനാൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കരുത് എന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കരുതെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കും എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. 

    ശബരിമല തീർത്ഥാടനത്തിനായി എത്തുന്ന തീർത്ഥാടകർക്ക് ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി. ശബരിമലയിൽ കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ശനി,ഞായർ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ചീഫ് സെക്രട്രറി അധ്യക്ഷനായ സമിതി കൈക്കൊള്ളണമെന്നുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും മറ്റും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.