ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് ദർശനത്തിനു അനുമതി. ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.


കോട്ടയം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം ഉയർത്തുന്നത് സംബന്ധിച്ച് തീരുമാനമായി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 5000 പേർക്ക് പ്രതിദിന ദർശനത്തിനു അനുമതി നൽകിയാതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് ഇന്ന് വൈകിട്ട് 6 മണി മുതൽ ആരംഭിച്ചു. കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് മണ്ഡല മകരവിളക്ക് തീർത്ഥാടനം നടത്തുന്നത്. ദർശനത്തിനു എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുത്തേണ്ടതാണ്. ഈ മാസം 26ന് ശേഷം വരുന്നവർക്ക് 48 മണിക്കൂറിനകം നടത്തിയ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണ് എന്നും മന്ത്രി പറഞ്ഞു.