തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെട്ടു,മണ്ഡലപൂജ 26 നു.


ശബരിമല: മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി രഥഘോഷയാത്ര ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ 7 മണിക്കാണ് രഥഘോഷയാത്ര ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ മാത്രമേ സ്വീകരണവും പറയെടുപ്പും ഉണ്ടായിരിക്കുകയുള്ളൂ. 25 നു വൈകിട്ട് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. 26 നാണു മണ്ഡലപൂജ.