പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം ഉയർത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഈ മാസം 20 മുതൽ പ്രതിദിനം 5000 തീർത്ഥാടകർക്ക് ദർശനത്തിനായി ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉന്നതാധികാര സമിതി യോഗം ചേരാഞ്ഞതിനാൽ തീരുമാനമായില്ല. ഇന്നലെ മുതൽ പ്രതിദിനം 5000 പേർക്ക് ദർശനത്തിനു അനുമതി ഹൈക്കോടതി നൽകിയിരുന്നു. സർക്കാർ തീരുമാനം എടുക്കാഞ്ഞതിനാൽ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിക്കാനും കഴിഞ്ഞിട്ടില്ല. ശബരിമലയിൽ പ്രതിദിന ദർശനത്തിനു തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചാൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ശബരിമല ഉന്നതാധികാര സമിതി പറഞ്ഞു. ദേവസ്വം ബോർഡും സർക്കാരും ഇക്കാര്യത്തിൽ തീരുമാനമെടുക്കാഞ്ഞതിനാൽ തീർത്ഥാടകരുടെ എണ്ണം ഉയർത്തുന്നത് നീണ്ടു പോകുകയാണ്.ശനി,ഞായർ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ചീഫ് സെക്രട്രറി അധ്യക്ഷനായ സമിതി കൈക്കൊള്ളണമെന്നുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ച് ആണ് പരിഗണിച്ചത്.