തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചെങ്കിലും ശബരിമലയിൽ ഭക്തജനത്തിരക്കില്ല.


ശബരിമല: തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചെങ്കിലും ശബരിമലയിൽ ഭക്തജനത്തിരക്കില്ല. തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ പ്രതിദിനം 2000 പേർക്കും ശനി.ഞായർ ദിവസങ്ങളിൽ 3000 പേർക്കും ദർശനത്തിനു അനുമതി നൽകിയിട്ടും ശബരിമലയിൽ ഭക്തജനത്തിരക്ക് കുറവാണ്. മുൻവർഷങ്ങളിലേതു പോലെ തിക്കും തിരക്കും പമ്പ മുതൽ ഈ വർഷം എങ്ങുമില്ല. പൂർണ്ണമായും കോവിഡ് മാനദൺഫങ്ങൾ പാലിച്ചാണ് തീർത്ഥാടനം നടത്തപ്പെടുന്നത്. തീർത്ഥാടകർ കുറവായതിനാൽ കൂടുതൽ സമയം അയ്യപ്പനെ തൊഴാൻ അവസരമുണ്ടെന്നും എല്ലാ പടികളിലും തൊഴുതു കയറിപ്പോകാനാകുമെന്നും ഭക്തർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനമായിരുന്ന അപ്പം,അരവണ വിൽപ്പനയിൽ ഇത്തവണ ദേവസ്വം ബോർഡിന് കനത്ത വരുമാന നഷ്ടമാണ് ഉണ്ടായത്. മുൻവർഷങ്ങളിൽ അപ്പം, അരവണ വിൽപ്പനയിൽ പ്രതിദിനം ദേവസ്വം ബോഡിനു കോടികളുടെ വരുമാനമാണുണ്ടായിരുന്നത്. ഈ വർഷം തൊഴിലാളികളുടെ എണ്ണവും നാമമാത്രമാണ്. ഈ വർഷം കാണിക്ക വരുമാനവും കുറവാണ്.