ഈരാറ്റുപേട്ട: വർഷത്തിൽ എട്ട് മാസത്തോളം കുടിവെള്ള ക്ഷാമം നേരിടുന്ന മലയോര മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്നു ഷോൺ ജോർജ്. മേലുകാവിന്റെ മലയോര മേഖലകൾ കുടിവെള്ള ക്ഷാമം കൂടുതലായി നേരിടുന്ന പ്രദേശങ്ങളാണ്. നിലവിൽ രാമപുരം കുടിവെള്ള പദ്ധതിയുടെ ഭാഗമാണ് മേലുകാവ് പ്രദേശമെങ്കിലും, മേലുകാവിന്റെ മലയോര മേഖലയിലേക്ക് ഈ പദ്ധതി യുടെ പ്രയോജനം ലഭിക്കുന്നില്ല എന്നും ഇതിനായി പുതിയ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടർ അതോറിറ്റി പ്രൊജക്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രദീപ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി പഞ്ചായത്തുകളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും പുതിയ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മലയോര മേഖലയുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും;ഷോൺ ജോർജ്.