സപ്ലൈകോ ക്രിസ്മസ് ഫെയർ ജില്ലയിൽ ഇന്ന് മുതൽ.


കോട്ടയം: ക്രിസ്മസിനോടനുബന്ധിച്ചുള്ള സപ്ലൈകോ ക്രിസ്മസ് ഫെയർ ജില്ലയിൽ ഇന്ന് മുതൽ ആരംഭിച്ചു. ഡിസംബർ 24 വരെ കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളിൽ ആണ് സപ്ലൈകോ ജില്ലാ ക്രിസ്മസ് ഫെയർ നടക്കുന്നത്. കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ ആണ് ക്രിസ്മസിനോടനുബന്ധിച്ചു പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. മറ്റെല്ലാ സ്ഥലങ്ങളിലും ഒരു കുറവും വരുത്താതെ എല്ലാ സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ക്രിസ്മസ് ഫെയറായി പ്രവർത്തിക്കും. കോട്ടയത്ത് സപ്ലൈകോ ക്രിസ്മസ് ഫെയർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ ഉത്‌ഘാടനം ചെയ്തു. 

    വിലക്കയറ്റം വലിയതോതിൽ തടയുന്നതിനാണ് സപ്ലൈകോയുടെയും മറ്റു പൊതുവിതരണ ശൃംഖലകളുടെയും നേതൃത്വത്തിൽ ചന്തകൾ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചന്തകളുടെ പ്രവർത്തനം. കോട്ടയത്ത് നടന്ന ചടങ്ങിൽ സപ്ലൈകോ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ സി.എസ്. ഉണ്ണികൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു. 

പ്രധാന ഇനങ്ങളുടെ കിലോയ്ക്കുള്ള സബ്സിഡി വിൽപന വില ചുവടെ (ബ്രാക്കറ്റിൽ നോൺ സബ്സിഡി വിൽപനവില).

ചെറുപയർ- 74 (92) 

ഉഴുന്ന്- 66 (109) 

കടല- 43 (70) 

വൻപയർ- 45 (74) 

തുവരൻപരിപ്പ്- 65 (112) 

പഞ്ചസാര- 22 (39.50) 

മുളക്- 75 (164) 

മല്ലി- 79 (92) 

ജയ അരി- 25 (31) 

മാവേലി പച്ചരി- 23 (25.50) 

മട്ട അരി- 24 (29)