വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വര്ഷം ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തുന്നത്. ഓൺലൈൻ സംവിധാനമുപയോഗിച്ചാണ് ക്ഷേത്ര പ്രവേശനം. ചരിത്രത്തിലാദ്യമായാണ് വൈക്കത്തഷ്ടമിക്ക് ആളും ആരവങ്ങളുമില്ലാതെ ആഘോഷിക്കുന്നത്. അലങ്കാരപ്പന്തലും ദീപാലങ്കാരങ്ങളും ഇത്തവണ ഒഴിവാക്കി. പ്രാതലും അത്താഴമൂട്ടും ഇത്തവണ ചടങ്ങുകൾ മാത്രമായി മാറി.മുൻവർഷങ്ങളിൽ ആയിരക്കണക്കിനാളുകളായിരുന്നു എത്തിയിരുന്നത്. കോവിഡ് തീർത്ത പ്രതിസന്ധികളെ തുടർന്ന് ഇത്തവണ നാട് സാക്ഷ്യം വഹിച്ചത് അത്യപൂർവ്വമായ ഉൽസവ ചടങ്ങുകൾക്കായിരുന്നു. ഡിസംബർ 8 നാണു വൈക്കത്തഷ്ടമി. ഡിസംബർ 8 നു പുലർച്ചെ 4.30 - നാണ് ചരിത്ര പ്രസിദ്ധമായ അഷ്ടമി ദർശനം. ആറാട്ടോടുകൂടി 9 നു അഷ്ടമി ഉത്സവം അവസാനിക്കും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 10 വയസ്സിൽ താഴെ പ്രായമുള്ളവർക്കും പ്രവേശനം അനുവദനീയമല്ല. വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങായ ഉത്സവബലി ഇന്ന് സമാപിക്കും. നാളെ പുലർച്ചയെ 03:30 നു നട തുറക്കും.
ചിത്രം: ആനന്ദ് നാരായണൻ.