വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ എട്ടാം തിരുവുത്സവദിനത്തിൽ നടന്ന ഉത്സവബലിയും പുറത്തേക്ക് എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. എട്ടാം ദിനത്തിലെ കാഴ്ചശ്രീബലിക്ക് വെളിനെല്ലൂർ മണികണ്ഠൻ തിടമ്പേറ്റി. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഉത്സവ ചടങ്ങുകൾ നടത്തപ്പെടുന്നത്. പത്താം ഉത്സവദിനമായ നാളെയാണ് വലിയവിളക്ക്. വലിയ ശ്രീബലിയും വലിയവിളക്കും വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങുകളാണ്. ചടങ്ങുകൾക്ക് വെളിനെല്ലൂർ മണികണ്ഠൻ തിടമ്പേറ്റും.
ചിത്രം:ആനന്ദ് നാരായണൻ.