വൈക്കം: കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു ഈ വർഷത്തെ വൈക്കത്തഷ്ടമി ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തിയത്. അഷ്ടമി ദർശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് മുൻവർഷങ്ങളിൽ എത്തിയിരുന്നത്. ഈ വർഷം ഓൺലൈൻ സംവിധാനത്തിലൂടെ ബുക്കിങ് നടത്തിയാണ് ദര്‍ശനത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നത്.
ചരിത്രത്തിലാദ്യമായാണ് വൈക്കത്തഷ്ടമിക്ക് ആളും ആരവങ്ങളുമില്ലാതെ ആഘോഷിക്കുന്നത്. അലങ്കാരപ്പന്തലും ദീപാലങ്കാരങ്ങളും ഇത്തവണ ഒഴിവാക്കി. കോവിഡ് തീർത്ത പ്രതിസന്ധികളെ തുടർന്ന് ഇത്തവണ നാട് സാക്ഷ്യം വഹിച്ചത് അത്യപൂർവ്വമായ ഉൽസവ ചടങ്ങുകൾക്കായിരുന്നു.
പുലർച്ച 03:30 നു നട തുറന്നു. 4.30 - നായിരുന്നു ചരിത്ര പ്രസിദ്ധമായ അഷ്ടമി ദർശനം. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 10 വയസ്സിൽ താഴെ പ്രായമുള്ളവർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.
ചിത്രങ്ങൾ:ആനന്ദ് നാരായണൻ.