കൊച്ചി: കൊച്ചിയിലെ വണ്ടർലാ അമ്യുസ്മെന്റ് പാർക്ക് ഡിസംബർ 24 മുതൽ തുറന്നു പ്രവർത്തിക്കും. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് പാർക്ക് തുറന്നു പ്രവർത്തനം ആരംഭിക്കുന്നത്. റീ ഓപ്പണിങ്ങുമായി ബന്ധപ്പെട്ട സന്ദർശകർക്കായി പ്രത്യേക നിരക്കുകളാണ് ഒരുക്കിയിരിക്കുന്നത്. 699 രൂപയുടെ ഓഫറിൽ എല്ലാ റൈഡുകളും സന്ദർശകർക്ക് ആസ്വദിക്കാനാകും. ക്രിസ്മസ് സീസണിന്റെ ഭാഗമായി ഡിസംബർ 24 മുതൽ ജനുവരി 3 വരെ എല്ലാ ദിവസവും പാർക്ക് രാവിലെ 11 മണി മുതൽ പ്രവർത്തനം ആരംഭിക്കും. www.wonderla.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Yes, the doors to Wonderla, Kochi will be reopening on 24th Dec 2020 at an unbelievable price of Rs. 699 including GST....
Posted by Wonderla on Friday, 18 December 2020