കേരള ഡെവലപ്മെന്റ് & ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2020 - 23 രണ്ടാം പാദം പ്രഖ്യാപിച്ചു. 2018 മുതല്‍ ആരംഭിച്ച പരിപാടിയില്‍ സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്. 2018 ല്‍ 203 പേരും 2019 ല്‍ 370 പേരും YIP പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2018 - 21 ലെ പരിപാടിയില്‍ 9 പേർക്കായി ആക്സിലറേറ്റഡ് ഇന്നോവേഷൻ ട്രാക്ക് ചലഞ്ചിൽ 2,72,000 രൂപ ഗ്രാന്റായി അനുവദിക്കപ്പെട്ടു. നോര്‍മല്‍ ഇന്നൊവേഷന് ട്രാക്ക് ചലഞ്ച് പ്രകാരം സെലക്ഷന് നടന്നു വരുന്നു. യു.എസ്.എ.യിലെ നാഷണല്‍ സയന്‍സ് ഫൌണ്ടേഷൻ നടത്തിവരുന്നതിനു സമാനമായ ഒരു പ്രോത്സാഹന പരിപാടിയായാണ് YIP രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളത് YIP 2020 - 23 രണ്ടാം പാദ രെജിസ്ട്രേഷൻ ഡിസംബർ 18 മുതൽ ആരംഭിക്കുന്നു. ഡിസംബർ 18നു രാവിലെ 10 മണി മുതൽ ഐഡിയ രജിസ്ട്രേഷൻ https://yip.kerala.gov.in/ എന്ന പോർട്ടലിൽ ലഭ്യമാവുന്നതാണ്. ഡിസംബർ 31 നു ഐഡിയ രജിസ്ട്രേഷൻ അവസാനിക്കും.
യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2020 റജിസ്ട്രേഷൻ ആരംഭിച്ചു.