കോട്ടയം മെഡിക്കൽ കോളേജിൽ 91.85 കോടിയുടെ 29 വികസന പദ്ധതികള്‍ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ 91.85 കോടിയുടെ 29 വികസന പദ്ധതികള്‍ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഓളേജിൽ നടന്നുവരുന്ന വികസന നിർമ്മാണ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ നേതൃത്യത്തിൽ അവലോകനം ചെയ്തു.

 

29 പദ്ധതികളിലായി 91.85 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോട്ടയം മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചു ജനങ്ങൾക്ക് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പഴയ കാത്ത് ലാബും സി.ടി. സ്‌കാനിംഗ് മെഷീനും മാറ്റി പുതിയത് സജ്ജമാക്കാന്‍ പ്രൊപ്പോസല്‍ നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. ഹൗസ് സര്‍ജന്‍സ് ക്വാട്ടേഴ്സ് 6 കോടി, കുട്ടികളുടെ ആശുപത്രി 5.15 കോടി, 750 കെ.വി.യുടെ പുതിയ ജനറേറ്റര്‍ 1 കോടി, ലോക്കല്‍ ഒ.പി. വെയിറ്റിംഗ് ഏരിയ 45 ലക്ഷം, നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തീയറ്റര്‍ 67 ലക്ഷം,

പുതിയ മെഡിക്കല്‍ വാര്‍ഡ് 87.44 ലക്ഷം, നവീകരിച്ച മെഡിക്കല്‍ ആന്റ് ജെറിയാട്രിക് ഒ.പി. വിഭാഗം 50 ലക്ഷം, നവീകരിച്ച വാര്‍ഡ് ആറ് 25 ലക്ഷം, ക്ലോത്ത് വാഷിംഗ് ആന്റ് ഡ്രൈയ്യിംഗ് യാര്‍ഡ്, വേസ്റ്റ് കളക്ഷന്‍ സെന്റര്‍ 46.03 ലക്ഷം, പി.എം.ആര്‍. ബ്ലോക്കിലെ ലിഫ്റ്റ് 38 ലക്ഷം, കുട്ടികളുടെ ആശുപത്രി ക്യാന്റീന്‍ 15 ലക്ഷം, കുട്ടികളുടെ ആശുപത്രി എക്സാമിനേഷന്‍ ഹാള്‍ 12 ലക്ഷം, പുതിയ പി.സി.ആര്‍. ലാബ് 22 ലക്ഷം, ലിംബ് ഫിറ്റിംഗ് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ്,

ടോയ്ലറ്റ് 10 ലക്ഷം, കുട്ടികളുടെ ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ്, ടോയ്ലറ്റ് 10 ലക്ഷം, ലക്ഷ്യ പ്രോജക്ട് 3.75 കോടി, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ തീയറ്ററും ഐസിയുവും 98 ലക്ഷം, എം.ആര്‍.ഐ. സ്‌കാനിംഗ് 7 കോടി, ഡി.എസ്.എ. 4.5 കോടി, ലീനിയര്‍ ആക്സിലറേറ്റര്‍ 11.5 കോടി, ബേണ്‍സ് ഐസിയു 6.58 കോടി, സ്‌കില്‍ ലാബ് 4.8 കോടി, എം.ഡി.ആര്‍.യു. 10 കോടി എന്നിവയാണ് പ്രവര്‍ത്തനസജ്ജമാകുന്ന പ്രധാന പദ്ധതികള്‍.