കോട്ടയം: കോവിഡ് വാക്സിൻ വിതരണത്തിൻെറ ആദ്യ ദിനമായ ഇന്ന് ജില്ലയിൽ സജ്ജമാക്കിയ 9 കേന്ദ്രങ്ങളിലായി 610 പേർ വാക്സിൻ സ്വീകരിച്ചു.
ജില്ലയിൽ സജ്ജമാക്കിയ 9 കേന്ദ്രങ്ങളിലായി 900 പേർക്ക് വാക്സിൻ നൽകുന്ന ക്രമീകരണമാണ് നടത്തിയിരുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത് എരുമേലി,ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ആണ്. ഇവിടെ ഇരു കേന്ദ്രങ്ങളിലും 80 വീതം പേരാണ് വാക്സിൻ സ്വീകരിച്ചത്. ഏറ്റവും കുറവ് പേർ വാക്സിൻ സ്വീകരിച്ചത് ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. 50 പേരാണ് ഇന്ന് ഇവിടെ വാക്സിൻ സ്വീകരിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് എടുത്തവരുടെ പട്ടിക:
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി - 70
കോട്ടയം എസ് .എച്ച്. മെഡിക്കൽ സെന്റർ - 70
പാലാ ജനറല്‍ ആശുപത്രി- 60
ചങ്ങനാശേരി ജനറൽ ആശുപത്രി - 60
പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- 70
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം - 80
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം - 80
ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി- 50
വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി-70