കോട്ടയം:കോട്ടയം ജില്ലയില്‍ ആറു കേന്ദ്രങ്ങളില്‍ കൂടി കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം തുടങ്ങും.

 

കോട്ടയം ജില്ലയില്‍ നിലവിലുള്ള ഒന്‍പത് കേന്ദ്രങ്ങള്‍ക്കു പുറമെയാണ് ആറ് ആശുപത്രികളില്‍ കൂടി കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുന്നത്. ഇടമറുക്,തലയോലപ്പറമ്പ്, അറുനൂറ്റിമംഗലം, കടപ്ലാമറ്റം, പൈക, ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ സജ്ജമാക്കുക.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ അവസാനവട്ട പരിശോധനയ്ക്കുശേഷമായിരിക്കും ഈ  കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക.