കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി പ്രധാന പാതയിൽ കുളപ്പുറം പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. നീണ്ട വർഷങ്ങൾ തകർന്ന നിലയിൽ അപകട ഭീഷണിയുയർത്തി കൈവരി നിന്നിട്ടുണ് ഇതുവരെ അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല.

ആയിരക്കണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നു പോകുന്ന പാതയിൽ കൊടും വളവിൽ തന്നെയാണ് കൈവരികൾ തകർന്ന നിലയിൽ നിലകൊള്ളുന്നത്. വലിയ വാഹനങ്ങൾ വളവു വീശിയെത്തുമ്പോൾ കാൽനട യാത്രക്കാർക്ക് ഭീതിയാണ്. കാലൊന്നു തെറ്റിയാൽ തോട്ടിൽ പതിക്കും. പത്തു വർഷത്തിലധികമായി കുളപ്പുറം പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലായിട്ടെന്ന് നാട്ടുകാർ പറഞ്ഞു. ഒരു ജീവൻ പൊലിയുന്നതിന് മുൻപെങ്കിലും അധികാരികൾ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.