എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികളായ യുവാക്കളെ ചിങ്ങവനം പോലീസ് പിടികൂടി.



ചിങ്ങവനം: എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികളായ യുവാക്കളെ ചിങ്ങവനം പോലീസ് പിടികൂടി. ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ നാട്ടകത്ത് വെച്ചാണ് യുവാക്കളെ പോലീസ് പിടികൂടിയത്. പാലക്കാട് തോണിപ്പാടത്ത് രാധാകൃഷ്ണൻ(32)ഇടത്തനാട്ട്കാര പാറേക്കാരോട്ട് രാഹുൽ(22) പാറേക്കാരോട്ട് അനസ്(43)എന്നിവരാണ് പോലീസ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചിങ്ങവനം എസ് ഐ ബിബിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവുമായി എത്തിയ യുവാക്കളെ പിടികൂടിയത്. ഇവരിൽ നിന്നും എട്ട് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.