കോട്ടയം ജില്ലയില്‍  623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 617 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു  ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി  4323   പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 


രോഗം ബാധിച്ചവരില്‍ 291 പുരുഷന്‍മാരും 274 സ്ത്രീകളും  38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


639 പേര്‍ രോഗമുക്തരായി. 6958 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 66558 പേര്‍ കോവിഡ് ബാധിതരായി.  59430 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16247 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം- 100


തൃക്കൊടിത്താനം- 27


വാകത്താനം- 24


മാടപ്പള്ളി, അയ്മനം- 18


കുറിച്ചി- 17


വിജയപുരം- 16


നെടുംകുന്നം, കല്ലറ, അതിരമ്പുഴ-15


മുളക്കുളം- 14


പാമ്പാടി, മുത്തോലി-13


കറുകച്ചാല്‍, ഏറ്റുമാനൂര്‍, വാഴൂര്‍-12


ഈരാറ്റുപേട്ട, പാറത്തോട്-11


ഭരണങ്ങാനം, കൂരോപ്പട, എരുമേലി, പാലാ-10


ആര്‍പ്പൂക്കര, കാണക്കാരി, നീണ്ടൂര്‍, മണര്‍കാട്-9


കിടങ്ങൂര്‍, തലനാട്, കോരുത്തോട്-8


വെള്ളൂര്‍, കാഞ്ഞിരപ്പള്ളി-7


ചങ്ങനാശേരി, വാഴപ്പള്ളി, വൈക്കം, കടപ്ലാമറ്റം, തലയാഴം, മറവന്തുരുത്ത്, 

പൂഞ്ഞാര്‍-6


കങ്ങഴ, കടനാട്, പായിപ്പാട്, വെള്ളാവൂര്‍-5


പള്ളിക്കത്തോട്, വെളിയന്നൂര്‍, വെച്ചൂര്‍, പുതുപ്പള്ളി, അകലക്കുന്നം, 

കടുത്തുരുത്തി, ചിറക്കടവ്,മാഞ്ഞൂര്‍-4


കൂട്ടിക്കല്‍, ടി.വി പുരം, തിരുവാര്‍പ്പ് , ഉഴവൂര്‍, കുമരകം, കരൂര്‍, തിടനാട്, പൂഞ്ഞാര്‍ തെക്കേക്കര, മീനച്ചില്‍, അയര്‍ക്കുന്നം, മീനടം-3


രമപുരം, മുണ്ടക്കയം, മണിമല, ഉദയനാപുരം, മരങ്ങാട്ടുപിള്ളി-2


മേലുകാവ്, പനച്ചിക്കാട്, ഞീഴൂര്‍, തലയോലപ്പറമ്പ്, തലപ്പലം, കുറവിലങ്ങാട്, ചെമ്പ്, മൂന്നിലവ്, എലിക്കുളം-1