നിയന്ത്രണങ്ങളിൽ പകിട്ടിനു കുറവില്ലാതെ ഇന്ന് മകരവിളക്ക്.


ശബരിമല: ഇന്ന് മകരവിളക്ക്. ശബരിമലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 5000 പേർക്ക് ശബരിമലയിൽ ദർശനത്തിനു അനുമതിയുണ്ട്. തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6 മണിയോടെ സന്നിധാനത്ത് എത്തിച്ചേരും. ഇന്ന് ഒരു മണി വരെ പമ്പയിലെത്തുന്ന തീർത്ഥാടകർക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുക. തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ,ദേവസ്വം ബോർഡ്‌ പ്രസിഡന്റ് അഡ്വ. എൻ വാസു,ദേവസ്വം മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങും. ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. കർശന നിയന്ത്രണങ്ങളി ചടങ്ങുകൾ നടത്തുമ്പോഴും മകരവിളക്കിന് പകിട്ടിനു യാതൊരു കുറവും വരാതെയാണ് നടത്തുന്നത്.