ജെസ്‌നയുടെ തിരോധാനം ;ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു.


കൊച്ചി : രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ എരുമേലി മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനിയും കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാർത്ഥിനിയുമായ ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടു കൊച്ചി ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. 



എന്നാൽ സാങ്കേതിക പിഴവുകളുള്ള ഹർജി തള്ളേണ്ടതായി വരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഹർജ്ജിക്കാർ ഹേബിയസ് കോർപ്പസ് പിൻവലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.2018 മാർച്ച് 22 നാണു കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. കേരളത്തിനകത്തും പുറത്തും അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. ജെസ്‌നയെ കാണാതായിട്ട് ഇപ്പോൾ 2 വർഷവും 10 മാസവും പിന്നിട്ടു കഴിഞ്ഞു.