കോട്ടയം ജില്ലയിൽ 5 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.



കോട്ടയം:ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 5 വാർഡുകൾ കൂടി ജില്ലാ കളക്ടർ എം അഞ്ജന കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.



കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി വാര്‍ഡ് 9, 32, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വാർഡ്‌ 1, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ്‌  4, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വാർഡ്‌  2 എന്നീ വാർഡുകളാണ്  പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.