എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ല;ഉമ്മൻ ചാണ്ടി.



കോട്ടയം :കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പുതുപ്പള്ളിക്ക് പകരം മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്നതായുള്ള പ്രാചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍  മാറ്റം ഉണ്ടാകില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.