സകാര്യ ബസ്സുകളുടെ മത്സരയോട്ടം;ബസ്സിനുള്ളിൽ മറിഞ്ഞു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്.

ഈരാറ്റുപേട്ട: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ ബസ്സിൽ മറിഞ്ഞു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവ്വീസ് നടത്തുന്ന  ആമീസ് എന്ന ഒരേ പേരിലുള്ള രണ്ട് ബസ്സുകൾ തമ്മിലുള്ള മത്സരയോട്ടമാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അരുവിത്തുറ സെന്റ്. ജോർജ് കോളേജിലെ വിദ്യാർഥിനികളായ അഫ്‌സാന അൻഷാദ്, ജീന മേരി എന്നിവർക്കാണ് പരിക്കേറ്റത്.

മത്സരയോട്ടത്തിനിടെ ബസ്സ് സഡൻ ബ്രേക്ക് ഇട്ടപ്പോൾ വിദ്യാർത്ഥിനികൾ ബസ്സിനുള്ളിൽ വീഴുകയായിരുന്നു.