കോട്ടയം:കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ അന്വേഷിക്കും. സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
സംഭവത്തിൽ കാക്കനാട് ജയിൽ സൂപ്രണ്ട് ഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. സാമ്പത്തിക തട്ടിപ്പ് കേസിൽ ഉദയംപേരൂർ പോലീസ് കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ തിങ്കളാഴ്ച്ചയാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററിൽ റിമാൻസിൽ കഴിഞ്ഞിരുന്ന പ്രതിക്ക് അപസ്മാരമുണ്ടായെന്നും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണു പോലീസ് പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്തത്തിയിരുന്നു. യുവാവിന്റെ തലയിൽ മുറിവുകൾ ഉണ്ടെന്നും ശരീരത്തിലും മുഖത്തും പരിക്കുകൾ ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. വൃദ്ധയെ കബളിപ്പിച്ചു പണം തട്ടിയ കേസിലാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ ഉദയംപേരൂർ പോലീസ് തിങ്കളാഴ്ച്ച ഷെഫീക്കിനെ അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്ക് ചൊവ്വാഴ്ച്ച അപസ്മാരമുണ്ടായെന്നും പിന്നീട് ഭേതമാകുകയും ചെയ്തു. ആലുവ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. രാത്രിയിൽ തിരികെ ജയിലിലെത്തിയ ഷെഫീക്കിന് ഛർദ്ധി അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാണു ജയിൽ വകുപ്പിന്റെ വിശദീകരണം. എന്നാൽ ഷെഫീക്കിന്റെ ശരീരത്തിലെ പരിക്കുകൾ സംബന്ധിച്ച് ജയിൽ വകുപ്പിന്റെ വിശദീകരണത്തിൽ പരാമർശമില്ല.