ബസ്സിന്‌ മുൻപിലേക്ക് കുഴഞ്ഞു വീണ യുവാവ് ബസ്സ് കയറി മരിച്ചു. അപകടം കോട്ടയം മാർക്കറ്റ് റോഡിൽ.


കോട്ടയം: കോട്ടയം മാർക്കറ്റ്‌ റോഡിൽ ബസ്സിന്‌ മുൻപിലേക്ക് കുഴഞ്ഞു വീണ യുവാവ് ബസ്സ് കയറി മരിച്ചു.

 

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. കോട്ടയം മാർക്കറ്റിൽ താമസിക്കുന്ന അജേഷ്(38) ആണ് മരിച്ചത്. കോട്ടയം മാർക്കറ്റു റോഡിൽ കള്ള് ഷാപ്പിനു സമീപമുള്ള കടയുടെ തിണ്ണയിൽ ഇരിക്കുകയായിരുന്ന അജേഷിന്‌ അപസ്മാരം ഉണ്ടാകുകയും പെട്ടന്ന് റോഡിലേക്ക് കുഴഞ്ഞു വീഴുകയുമായിരുന്നു. റോഡിൽ വീണ അജേഷ് ബസിനടിയിൽ അകപ്പെടുകയായിരുന്നു.

അജേഷിന്റെ ശരീരത്തിലൂടെ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. അപകടം കണ്ടു ആളുകൾ നിലവിളിച്ചെങ്കിലും ഇയാളുടെ  ശരീരത്തിലൂടെ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോവിഡ് പരിശോധന നടത്തി പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. 

Image credits to respective owner