എം സി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


കോട്ടയം: എം സി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബുധനാഴ്ച്ച രാത്രി ഒൻപതരയോടെ എം സി റോഡിൽ നാട്ടകം സിമന്റ് കവലയിലായിരുന്നു അപകടം.

 

പായിപ്പാട് സ്വദേശി ദിലീപ് കുമാറാണ് മരിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ കാർ ബൈക്കുകളിലും കാറിലും ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തിന് ശേഷം രക്ഷപ്പെടാനൊരുങ്ങിയ കാർ ഡ്രൈവറെ സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പിടികൂടി ചിങ്ങവനം പൊലീസിന് കൈമാറിയത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.