ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു,കുഴൽക്കിണർ നിർമ്മാണ വാഹനത്തിനു തീ പിടിച്ചു.



വാഗമൺ: ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടർന്ന് മറിഞ്ഞ കുഴൽക്കിണർ നിർമ്മാണ വാഹനത്തിനു തീ പിടിച്ചു വാഹനം കത്തി നശിച്ചു.

 

ബുധനാഴ്ച്ച രാവിലെ വാഗമൺ പുളളിക്കാനം റൂട്ടിൽ ആയിരുന്നു അപകടം സംഭവിച്ചത്. കട്ടപ്പന സ്വദേശിയുടെ കുഴൽ കിണർ കുഴിക്കുന്നതിനുള്ള യന്ത്ര സാമഗ്രികൾ ഘടിപ്പിച്ചിരുന്ന വാഹനമാണ് കത്തി നശിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.