പൊൻകുന്നത്ത് നിയന്ത്രണംവിട്ട കാർ രണ്ട് വാഹനങ്ങളിലിടിച്ചു.


പൊൻകുന്നം: പൊൻകുന്നത്ത് നിയന്ത്രണംവിട്ട കാർ രണ്ട് വാഹനങ്ങളിലിടിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

നിയന്ത്രണംവിട്ട കാർ എസ്എച് യുപി സ്‌കൂളിന് മുന്നിലായി അപകടത്തിൽപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട കാർ എതിർ ദിശയിലെത്തിയ ഓട്ടോയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ബൈക്ക് യാത്രികർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.