കോട്ടയം ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണം സ്ഥിരീകരിച്ചത്.

 

ഇതോടെ കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 178 ആയി. ഇതുകൂടാതെയുണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നിന്നും 0.27 ശതമാനം ആണ് കോവിഡ് ബാധിച്ചു കോട്ടയം ജില്ലയിൽ മരണമടഞ്ഞത്. സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിക്കുന്ന ജില്ലകളിൽ ഒൻപതാമാണ് കോട്ടയം.