വാകത്താനം: വാകത്താനത്ത് ഡോമിസലറി കോവിഡ് സെന്റർ (DCC) ആരംഭിച്ചു. കോവിഡ് രോഗ ലക്ഷണം ഇല്ലാതെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന പുരുഷന്മാരായ കോവിഡ് ബാധിതർക്ക് വീടുകളിൽ കഴിയുന്നതിനായി സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയിലുള്ളവർക്ക് കഴിയുന്നതിനു വേണ്ടിയുള്ള ഡൊമസിലറി കോവിഡ് സെന്റർ തൃക്കോതമംഗലം ഇന്ത്യ സെന്റർ ഫോർ സോഷ്യൽ ചലഞ്ച് തീരം റസിഡൻഷ്യൽ & ഡേ കെയറിൽ പ്രവർത്തനം ആരംഭിച്ചു.
സെന്ററിന്റെ ഉത്‌ഘാടനം വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി നിർവ്വഹിച്ചു. 30 രോഗബാധിതർക്ക് ആവശ്യമായ സൗകര്യമാണ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ ഓഫീസർ ദിവസവും ഫോൺ മുഖേന രോഗികളുടെ ആരോഗ്യവിവരം ശേഖരിക്കും. ദിവസവും ആവശ്യമായ രോഗീപരിചരണം നല്കുന്നതടൊപ്പം വാകത്താനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, അടുത്തുള്ള കോവിഡ് കെയർ സെന്റർ എന്നിവിടങ്ങളിൽനിന്നുള്ള സേവനവും ലഭ്യമാക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എ. ജയൻ പറഞ്ഞു.