കോവിഡ്: പൊതുസ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കും;മുഖ്യമന്ത്രി.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി കർശന പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ നാളെ മുതൽ ഫെബ്രുവരി 10 വരെ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത കോവിഡ് വ്യാപനം തീവ്രമാണെന്നു അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച വാർഡ്‌തല ജാഗ്രതാ സമിതികൾ പുനരുജ്ജീവിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപരിപാടികൾ പൊതുചടങ്ങുകൾ തുടങ്ങിയവ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.