ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കും;ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

 

ഇളവുകൾ ലഭിച്ചതോടെ കോവിഡിനെ മറന്ന നിലയിലാണ് എല്ലാവരുടെയും പെരുമാറ്റം. സാമൂഹിക അകലം ഇപ്പോൾ പാലിക്കപ്പെടുന്നില്ല. നിർബന്ധമായും സാമൂഹിക അകലം പാലിക്കാനും മാസ്ക് ശരിയായ വിധത്തിൽ ധരിക്കാനും ശ്രദ്ധിക്കണം എന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ജില്ലയിൽ പ്രതിദിനം കോവിഡ് രോഗബാധ പുതുതായി സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു വരുന്നത് ആശങ്കയുയർത്തുന്നുണ്ട്. കോവിഡ് പ്രതിരോധ നിർദേശങ്ങൾ എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് പാലിക്കാൻ നിരന്തരമായി ആവശ്യപ്പെടുന്നത്. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി നിർദേശങ്ങൾ കൃത്യമായും പാലിക്കണം എന്നും ജില്ലാ കളക്ടർ പറഞ്ഞു.