വാക്സിന്‍ വിതരണത്തിന് തുടക്കം കുറിക്കുക രാവിലെ 10.30ന്,ജില്ലയില്‍ ഓരോ കേന്ദ്രത്തിലും ആദ്യം വാക്സിന്‍ സ്വീകരിക്കുന്നവർ ഇവരാണ്.


കോട്ടയം: കോവിഡ് വാക്സിൻ വിതരണം ശനിയാഴ്ച്ച മുതൽ ആരംഭിക്കും. കോട്ടയം ജില്ലയിൽ 9 കേന്ദ്രങ്ങളാണ് വാക്സിൻ വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്.



ആദ്യദിനം രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തശേഷമാണ് വാക്സിന്‍ വിതരണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും കുത്തിവയ്പ്പ്. ആദ്യ ദിനം ജില്ലയിൽ 900 പേർക്ക് വാക്സിൻ നൽകും. ഒരു മണിക്കൂറില്‍ 12 പേര്‍ എന്ന കണക്കില്‍ 100 പേര്‍ക്കു വീതമാണ് ഓരോ ദിവസവും വാക്സിന്‍ നല്‍കുക. 

ജില്ലയില്‍ ആദ്യ ഘട്ട വിതരണം നടത്തുന്ന കേന്ദ്രങ്ങളും ഓരോ കേന്ദ്രത്തിലും ആദ്യം വാക്സിന്‍ സ്വീകരിക്കുന്നവരും:

  • കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി-സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍.
  • കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍റര്‍- ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്.
  • പാലാ ജനറല്‍ ആശുപത്രി- മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശബരിനാഥ്. 
  • വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി- ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. സ്വപ്ന.
  • ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി-മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസി സെബാസ്റ്റ്യന്‍.
  • പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. മനോജ്.  
  • ചങ്ങനാശേരി ജനറല്‍ ആശുപത്രി- ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെ. തോമസ്. 
  • ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം- മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് ആന്‍റണി.
  • എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം- മെഡിക്കല്‍ ഓഫീസര്‍ ഡോ. സീന ഇസ്മായില്‍.