കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച്ച 900 പേരും വാക്സിൻ സ്വീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ 900 പേരും സ്വീകരിച്ചു. ജില്ലയിൽ 9 കേന്ദ്രങ്ങളിലായാണ് വാക്സിൻ വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. പ്രതിദിനം 900 പേർക്ക് വാക്സിൻ നൽകാനുള്ള സജ്ജീകരണമാണ് ജില്ലയിൽ നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.

ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നതായി കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ്ബ് വർഗീസ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച്ച എല്ലാ കേന്ദ്രങ്ങളിലും മുഴുവൻ പേരും വാക്സിൻ സ്വീകരിക്കാൻ എത്തിയിരുന്നു. ജില്ലയിലേക്ക് അധിക ഡോസ് വാക്സിൻ അനുവദിച്ചിരിക്കുന്നതിനാൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വാക്സിൻ വിതരണം ആരംഭിച്ചേക്കും.