3006 വാക്‌സിനേഷന്‍ ബൂത്തുകളാണ് രാജ്യത്ത് സജ്ജമാക്കിയത്. ആരംഭ ഘട്ടത്തിൽ ഓരോ കേന്ദ്രത്തിലും 100 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക. ഒരുകോടി ആരോഗ്യപ്രവര്‍ത്തകരടക്കം മൂന്നുകോടി മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന.പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് ആദ്യം നല്‍കുന്നത്.രണ്ടാം ടോസ് മറക്കരുതെന്നും പ്രധാനമന്ത്രി.
കോവിഡിനെതിരായ പോരാട്ടം തുടരും. തുടരണം. മാസ്ക് ഉപേക്ഷിക്കരുത്, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം,ജനപ്പെരുപ്പം പോരാട്ടത്തിന് തടസ്സമല്ല, രാജ്യത്തിൻറെ ഏറെ നാളായുള്ള ചോദ്യത്തിന് മറുപടി എന്നും പ്രധാനമന്ത്രി.ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന കുത്തിവയ്പ്പിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. ജില്ലയിൽ 9 കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യും. കോട്ടയം ജില്ലയിലെ കോവിഡ് വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍,
2.പാലാ ജനറല്‍ ആശുപത്രി
3.വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി
4.ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി
ആശുപത്രി
5.കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍റര്‍
6.പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി
7.ചങ്ങനാശേരി ജനറല്‍ ആശുപത്രി
8.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
9.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം