ശമ്പള പരിഷ്‌കരണം;സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സൂചന പണിമുടക്ക് നാളെ.


കോട്ടയം: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ പണിമുടക്കിനൊരുങ്ങുന്നു. ഫെബ്രുവരി ഒൻപത് മുതൽഅനശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാനും ഡോക്ടർമാരുടെ സംഘടനാ തീരുമാനിച്ചിട്ടുണ്ട്.

 

ഇതിനു മുന്നോടിയായി നാളെ ഡോക്ടർമാർ സൂചനായ പണിമുടക്ക് നടത്തും. നാളെ രാവിലെ 8 മണി മുതൽ 11 മണി വരെയാണ് പണിമുടക്ക്. എന്നാൽ അത്യാഹിത അടിയന്തര ചികിത്സാ വിഭാഗങ്ങളും കൊവിഡ് ചികിത്സയും പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്ന് ഡോക്ടർമാരുടെ സംഘടനാ അറിയിച്ചു.

2016 മുതലുള്ള മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക നൽകണമെന്നും ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നും 2016 മുതല്‍ ലഭിക്കേണ്ട അരിയര്‍ നൽകണം എന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സംഘടനാ പണിമുടക്കിനൊരുങ്ങുന്നത്.