ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ് വിരമിക്കുന്നു.


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ് ഐഎഎസ് വിരമിക്കുന്നു. ഈ മാസം 31 നു സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡോ.ഉഷ ടൈറ്റസിനു CPAS ൻ്റെ സ്നേഹോപഹാരം സമ്മാനിച്ചു. 

 

CPAS ൻ്റെ ഡയറക്ടർ ഡോ.P.K പത്മകുമാർ,മഹാത്മാ ഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വ.പി ഷാനവാസ് എന്നിവർചേർന്നാണ് സ്നേഹോപഹാരം കൈമാറിയത്. കേരള മെഡിക്കൽ യൂണിവേഴ്സിറ്റി (കുഹാസ് ), കേരള റ്റെക്നിക്കൽ യൂണിവേഴ്സിറ്റി (കെറ്റിയു), മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നീ സർവകശാലകളിൽ അഫിലിയേറ്റ് ചെയ്ത 48 കോളേജുകളും വിദ്യാർത്ഥികളും അദ്ധ്യാപകരടക്കമുള്ള ജീവനക്കാരുമടങ്ങുന്ന സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്(CPAS) ൻ്റെ ഗവേണിംഗ് കൗൺസിൽ വൈസ് ചെയർമാനും എക്സികൂട്ടീവ് കമ്മിറ്റി ചെയർമാനുമാണ് ഉഷാ ടൈറ്റസ്.