മലയാളക്കര കീഴടക്കിയ 'വാട്ടർമാൻ'കോട്ടയത്ത്.


കോട്ടയം: മുരളി എന്ന കഥാപാത്രമായി ജീവസ്സുറ്റ പ്രകടനം കാഴ്ച്ചവെച്ചു വിജയകരമായി മുന്നേറുന്ന ജയസൂര്യ ചിത്രം വെള്ളത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി താരം ഇന്ന് കോട്ടയം ആനന്ദ് തിയേറ്ററിലെത്തി.

ഉച്ചക്ക് കോട്ടയം ആനന്ദ് തിയേറ്ററിലെത്തിയ ജയസൂര്യ ചിത്രത്തിൻറെ വിജയാഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു. ജയസൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രത്തിലൊന്നായി വെള്ളം സ്ഥാനം പിടിച്ചു കഴിഞ്ഞു. ക്യാപ്റ്റൻ സിനിമയുടെ സംവിധായകനായ പ്രജേഷ് സെന്‍ ആണ് വെള്ളത്തിന്റെയും സംവിധായകൻ. ചിത്രത്തിലെ ഗാനങ്ങളും ഒന്നിനൊന്നു മനോഹാരിതയോടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നവയാണ്.

ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജയസൂര്യ, സംയുക്ത മേനോൻ, സിദ്ദിഖ്, ബാബു അന്നൂര്‍, ശ്രീലക്ഷ്മി, സ്നേഹ പലിയേരി, ബൈജു സന്തോഷ്, നിര്‍മല്‍ പാലാഴി, ഇന്ദ്രന്‍സ്, ഉണ്ണിരാജ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. താരം തിയേറ്ററിലെത്തിയതോടെ സിനിമ കാണാനെത്തിയവരും ആവേശത്തലായിരുന്നു. എല്ലാവരോടും വിശേഷങ്ങൾ അന്വേഷിച്ചും ഫോട്ടോയെടുത്തതിനും ശേഷമാണ് ജയസൂര്യ മടങ്ങിയത്.