കേരള കോൺഗ്രസ്സ് (എം) ന്റെ ആവശ്യങ്ങൾ എൽ.ഡി.എഫ് അംഗീകരിച്ചു; ജോസ്.കെ.മാണി.


പാലാ: കാരുണ്യാ ചികിത്സാ സഹായ പദ്ധതി തുടരണമെന്നും റബ്ബർ വിലസ്ഥിരതാപദ്ധതിയും സാമൂഹ്യ പെൻഷനുകളും ഉയർത്തണമെന്നു മുള്ള ആവശ്യങ്ങൾ അംഗീകരിക്കുകയും സാമ്പത്തിക സംവരണം നടപ്പാക്കുകയും ചെയ്തു കൊണ്ട് കേരള കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു.

 

എൽ.ഡി.എഫിന്റെ തുടർ ഭരണത്തിനായി പാർട്ടി നടത്തുന്ന ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി എല്ലാ ഭവനങ്ങളും സന്ദർശിച്ച് പാർട്ടി നിലപാട് വിശദീകരിക്കുവാൻ പരിപാടി തയ്യാറാക്കിയതായി അദ്ദേഹം പറഞ്ഞു. പാലാ ടൗൺ മണ്ഡലം കേരള കോൺഗ്രസ്സ് (എം) മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയിൽ ബൂത്ത്തല പ്രവർത്തകയോഗങ്ങൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. നഗരസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി കൗൺസിലർമാർക്ക് യോഗത്തിൽ സ്വീകരണം നൽകി.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസ് ടോം, ബേബി ഉഴുത്തു വാൽ, തോമസ് ആന്റെണി,ജോസുകുട്ടി പൂവേലി, ബൈജു കൊല്ലംപറമ്പിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സുനിൽ പയ്യപ്പിളളി, ഷാജു തുരുത്തൻ എന്നിവർ പ്രസംഗിച്ചു.പുതിയ മണ്ഡലം സെക്രട്ടറിമാരായി ബോബി ചെറിയാൻ, ടോമി കട്ടയിൽ എന്നിവരെ തെരഞ്ഞെടുത്തു.