സ്വന്തം നാടായ ചങ്ങനാശ്ശേരിയിൽ പാർട്ടി അനുവദിച്ചാൽ മത്സരിക്കും;കെ സി ജോസഫ്.



ചങ്ങനാശ്ശേരി: സ്വന്തം നാടായ ചങ്ങനാശ്ശേരിയിൽ പാർട്ടി അനുവദിച്ചാൽ മത്സരിക്കുമെന്ന് കെ സി ജോസഫ്. വരുന്ന തെരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ മത്സരിക്കാൻ താത്പര്യമില്ല എന്ന് നേതൃത്വത്തെ അറിയിച്ചതായും കെ സി ജോസഫ് പറഞ്ഞു.

അതേസമയം കെ സി ജോസഫ് ചങ്ങനാശ്ശേരിയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെ ചങ്ങനാശ്ശേരി സീറ്റ് ആഗ്രഹിച്ചവർക്ക് ഇരുട്ടടിയായിരിക്കുകയാണ്.