തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന്റെ അവസാന ബജറ്റിൽ റബ്ബർ കർഷകർക്ക് കൈത്താങ്ങായി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം.
റബ്ബിന്റെ താങ്ങുവില 170 രൂപയായി ഉയർത്തിയതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം നാളികേരത്തിന്റെ സംഭരണ വില 32 ആയും നെല്ലിന്റെ സംഭരണ വില 28 ആയും ഉയർത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കർഷകർക്ക് ആശ്വാസം പകരുന്ന ബജറ്റ് കോട്ടയത്തിനും കൈത്താങ്ങായി.