വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സംസ്ഥാന സർക്കാരിന്റെ ബജറ്റ്.


തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം. രാവിലെ 9 മണിക്ക് ആരംഭിച്ച ബജറ്റ് പ്രസംഗം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് തകർത്ത് മൂന്നു മണിക്കൂർ പിന്നിട്ട് 12:17 നാണു ധനമന്ത്രി തോമസ് ഐസക്ക് അവസാനിപ്പിച്ചത്.

 

നിരവധി വികസന ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളുമാണ് സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ കേരളത്തിനും ഒപ്പം കോട്ടയത്തിനും കരുത്തേകുന്ന പ്രഖ്യാപനങ്ങളിൽ ചിലത് ഇങ്ങനെ:

  • വെള്ളൂർ എച് എൻ എൽ ഏറ്റെടുക്കാൻ 250 കോടി.
  • കോട്ടയത്ത് സാഹിത്യ മ്യുസിയം സ്ഥാപിക്കും.
  • റബ്ബർ അധിഷ്ഠിത ഉത്പ്പന്നങ്ങളുടെ ഹബ് സ്ഥാപിക്കാൻ കേരളാ റബ്ബർ ലിമിറ്റഡ്.
  • ഫാക്ടറി വരുന്നത് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ച സ്ഥലത്ത്,പ്രതീക്ഷിക്കുന്ന മുതൽമുടക്ക് 1050 കോടി.
  • റബ്ബിന്റെ താങ്ങുവില 170 രൂപയായി ഉയർത്തി.
  • നാളികേരത്തിന്റെ സംഭരണ വില 32 ആയി ഉയർത്തി.
  • നെല്ലിന്റെ സംഭരണ വില 28 ആയി ഉയർത്തി.
  • സർവ്വകലാശാലകളിൽ അധിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കും.
  • സിൽവർ ലൈൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ ഇ വർഷം ആരംഭിക്കും.
  • എല്ലാ സ്‌കൂളുകളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിക്കും.
  • ശബരീ പാതയുടെ നിർമ്മാണത്തിനായി പകുതി തുക കിഫ്ബിയില് നിന്നും ലഭ്യമാക്കും.

  • ശബരിമല വിമാനത്താവളം, ഇടുക്കി–വയനാട് എയർസ്ട്രിപ്പുകൾക്കായി ഒൻപതു കോടി.
  • മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തങ്ങൾക്ക് തുക അനുവദിക്കും.
  • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചകഴിഞ്ഞും ലാബ്,ഓപി,ഫാർമസി സേവനങ്ങൾ ലഭ്യമാക്കും.
  • നെൽകൃഷി വികസനത്തിന് 116 കോടി.
  • നാളികേര കൃഷിക്ക് 75 കോടി.
  • ടൂറിസം മേഖലയ്ക്ക് കൈത്താങ്ങ്.
  • മെഡിക്കൽ കോളേജ്,ജില്ലാ,താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് തുക അനുവദിക്കും.
  • ബഡ്‌സ് സ്‌കൂളുകൾ ആരംഭിക്കും.

  • എല്ലാ വാർഡുകളിലും വയോ ക്ലബ്ബ്കൾ ആരംഭിക്കും.
  • കക്ക സംഘങ്ങൾക്ക് പ്രത്യേക ധനസഹായമായി 3 കോടി രൂപ അനുവദിക്കും.
  • ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ജല ഗുണനിലവാര നിർണ്ണയ ലാബുകൾ സ്ഥാപിക്കും.
  • മെഡിക്കൽ കോളേജ്,ജില്ലാ,താലൂക്ക് ആശുപത്രികളിൽ ബയോ-മെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ്.
  • താറാവ് കൃഷിക്കാർക്ക് പകർച്ചവ്യാധി ഇൻഷുറൻസ്.