അപരിചിതരുടെ വീഡിയോ കാളുകൾ അറ്റൻഡ് ചെയ്യരുതേ!മുന്നറിയിപ്പുമായി കേരളാ പോലീസ് സൈബർ സുരക്ഷാ വിഭാഗം.


തിരുവനന്തപുരം: അപരിചിതരുടെ വീഡിയോ കാളുകൾ അറ്റൻഡ് ചെയ്യരുത് എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളാ പോലീസ് സൈബർ സുരക്ഷാ വിഭാഗം.

 

ഈയിടെയായി അപരിചിതരുടെ വീഡിയോ കാൾ അറ്റൻഡ് ചെയ്തവരുടെ സ്ക്രീൻ  ഷോട്ട് , റെക്കോഡസ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട്  ബ്ലാക്ക് മെയിൽ ചെയ്യുകയും പണം ആവശ്യപ്പെടുന്നതായുമുള്ള പരാതികൾ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിലാണ് കേരളാ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കാൾ ചെയ്യുന്നവർ തങ്ങളുടെ നഗ്നത  പ്രദർശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരം കാളുകൾ ചെയ്യുന്നത്. കാൾ അറ്റൻഡ് ചെയ്യുന്ന സമയം തന്നെ സ്ക്രീൻഷോട്ടുകളും വീഡിയോ റെക്കോർഡിങ്‌സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയിൽ ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട്. പൊതുജനങ്ങൾ അപരിചിതരിൽ നിന്നും വരുന്ന വീഡിയോ കാളുകൾ അറ്റൻഡ് ചെയ്തു ഇത്തരത്തിൽ വഞ്ചിക്കപെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നും കേരളാ പോലീസ് സൈബർ സുരക്ഷാ വിഭാഗം പറഞ്ഞു.